മുരളിയുടെ കാര്യം ഹൈക്കമാന്റ് തീരുമാനിക്കും

സ്പീക്കര്‍ പദവി, കെ മുരളീധരന്റെ കാര്യം എന്നിവയിലുള്ള തീരുമാനം സംസ്ഥാനഘടകം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്. മാനന്തവാടിയില്‍ നിന്നും ജയിച്ച പികെ ജയലക്ഷ്മി മന്ത്രിസഭയിലെത്തുമെന്നകാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നകാര്യവും ഉറപ്പാണ്.
ഒന്‍പത് മന്ത്രിമാര്‍, സ്പീക്കര്‍ എന്നീ പദവികളിലേയ്ക്കായി 13പേരുള്‍പ്പെടുന്ന പട്ടികയാണ് ഉമ്മന്‍ചാണ്ടി നല്‍കിത്. ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ. ബാബു, പി.കെ. ജയലക്ഷ്മി, വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി സതീശന്‍, ജി. കാര്‍ത്തികേയന്‍, കെ. മുരളീധരന്‍, ടി.എന്‍. പ്രതാപന്‍, സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍, ജി. കാര്‍ത്തികേയന്‍ എന്നിവരില്‍ ഒരാള്‍ സ്പീക്കറായേക്കും.
ആന്റണി നിര്‍ദേശിച്ച ചില ഭേദഗതികള്‍ കൂടി വരുത്തിയാണു സോണിയ ഗാന്ധിക്ക് അവസാന പട്ടിക നല്‍കിയത്. മന്ത്രിസഭയില്‍ ചേരാനായി രമേശിനെ സോണിയ, രാഹുല്‍ എന്നിവര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നിട്ടും ഇതിന് രമേശ് തയ്യാറായിട്ടില്ല.
ഇതിനിടെ കെ മുരളീധരനെ മന്ത്രിയാക്കണമെന്നും ജി കാര്‍ത്തികേയനെ സ്പീക്കറാക്കണമെന്നും പാര്‍ലമെന്റിന്റെ സംയുക്തസമിതി ചെയര്‍മാന്‍ കൂടിയായ പിസി ചാക്കോ സോണിയാ ഗാന്ധിയെ കണ്ട് ആവശ്യമുന്നയിച്ചിട്ടുണ്ട്. ചെന്നിത്തലയെ മന്ത്രിയാക്കണമെന്നും ചാക്കോ ആവശ്യപ്പെട്ടതായാണ് സൂചന.


Click it and Unblock the Notifications