Get Updates
Get notified of breaking news, exclusive insights, and must-see stories!

കനിമൊഴിയ്ക്ക് ജയില്‍ മുറിയില്‍ ഫാനും കിടക്കയും

Kanimozhi
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ ഡിഎംകെ എംപി കനിമൊഴി തീഹാര്‍ ജയിലിലെ ആറാം നമ്പര്‍ ബ്ലോക്കില്‍. ഇതേകേസില്‍ നേരത്തേ അറസ്റ്റിലായ മുന്‍കേന്ദ്രമന്ത്രി എ രാജയും ഇതേ ജയിലിലാണുള്ളത്.

വനിതാ സെല്ലില്‍ കുളിമുറിയുള്ള പ്രത്യേക മുറിയാണ് നാല്‍പ്പത്തിമൂന്നുകാരിയായ കനിമൊഴിയ്ക്ക് അനുവദിച്ചിരിക്കുന്നത്. കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണിത്. മൂന്നു മീറ്റര്‍ വീതിയും നാലര മീറ്റര്‍ നീളവുമുള്ള മുറിയിലാണു കനിമൊഴി കഴിയുന്നത്.

ജയില്‍ മുറിയില്‍ ഫാനും കിടക്കയും ടിവിയും അനുവദിച്ചിട്ടുണ്ട്. ജയിലില്‍ കനിയ്ക്ക് ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭിയ്ക്കും. എന്നാല്‍ വിഐപി പരിഗണനകളൊന്നും ലഭിയ്ക്കില്ല. മുറിയിലേയ്ക്ക് മാസികള്‍, മരുന്ന് എന്നിവ കൊണ്ടുപോകാനും അനുമതിയുണ്ട്.

സ്ത്രീ ആയതിനാല്‍ ജാമ്യത്തിന് അര്‍ഹയാണെന്ന് കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദമുഖം ഉന്നയിച്ചിരുന്നു. എന്നാല്‍, ആരോപിച്ചിരിക്കുന്ന കുറ്റം ഗൗരവതരമായതിനാലും സിബിഐ ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയിട്ടുള്ളതിനാലും ജാമ്യം അനുവദിക്കാന്‍ സാധിക്കില്ല എന്ന് കോടതി വ്യക്തമാക്കുകയാണുണ്ടായത്. കോടതി വിധി വന്നപ്പോള്‍ കനിമൊഴി കരച്ചിലിന്റെ വക്കിലെത്തിയിരുന്നുവെങ്കിലും ഭര്‍ത്താവുള്‍പ്പെടെയുള്ളവര്‍ ആശ്വസിപ്പിക്കുകയായിരുന്നു.

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രാലയ ഉദ്യോഗസ്ഥ മാധുരി ഗുപ്ത, അന്താരാഷ്ട്ര ലൈംഗിക വ്യാപാരശൃംഖലയുടെ പേരില്‍ പിടിയിലായ സോനു പുഞ്ച്ബന്‍, കൊലപാതകക്കേസില്‍ അറസ്റ്റിലായ ശ്രദ്ധ ജെയിന്‍ തുടങ്ങിയവര്‍ ആറാം നമ്പര്‍ ബ്ലോക്കിലെ തടവുകാരാണ്.

കനിമൊഴിക്കൊപ്പം അറസ്റ്റിലായ കലൈഞ്ജര്‍ ടി.വി. മാനേജിങ് ഡയറക്ടര്‍ ശരത്കുമാറിനെ നാലാം നമ്പര്‍ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ അറസ്റ്റിലായ സുരേഷ് കല്‍മാഡി എം.പി. ഉള്‍പ്പെടെയുള്ളവര്‍ ഈ ബ്ലോക്കിലാണ് കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+