കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ കുട്ടികളില്ല!
ബാംഗ്ലൂര്‍: ഐടിയുടെ പറുദീസയായ കര്‍ണാടകത്തില്‍ എന്‍ജിനീയറിങ് പഠനത്തിന് കുട്ടികളില്ലാതെ കോളെജുകള്‍ പ്രതിസന്ധി നേരിടുന്നു. എന്‍ജിനീയറിങിന്റെ വിവിധ വിഭാഗങ്ങളില്‍ ഒട്ടേറെ സീറ്റുകളാണ് വിവിധ കോളെജുകളിലായി ഒഴിഞ്ഞുകിടക്കുന്നത്. ഐടിയ്ക്ക് ഏറെ മുന്‍തൂക്കമുള്ള ഇവിടെ ഇപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ക്ഷാമം നേരിടുന്നത് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലാണ്.
തൊഴില്‍സുരക്ഷയുടെ കുറവും അടിക്കടിയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളും പിരിച്ചുവിടലും തന്നെയാണ് കുട്ടികള്‍ കമ്പ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാനകാരണമെന്നാണ് കരുതുന്നത്.
സാധാരണ നിലയില്‍ ഓരോ അധ്യയനവര്‍ഷത്തിലും എന്‍ജിനീയറിങിന് സീറ്റുകിട്ടാതെ വിദ്യാര്‍ത്ഥികള്‍ വിഷമിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ണാടകത്തില്‍ എന്‍ജിനീയറിങ് പഠിക്കാന്‍ കുട്ടികള്‍ കുറയുന്ന പ്രവണതയാണ് കാണുന്നത്. ആദ്യചില വര്‍ഷങ്ങളില്‍ 4,177 സീറ്റുകള്‍ വരെയായിരുന്നു ഒഴിഞ്ഞുകിടന്നിരുന്നതെങ്കില് പതിനാലായിരത്തിലേറെ സീറ്റുകളാണ് തൊട്ടുമുന്‍പത്തെ വര്‍ഷങ്ങളില്‍ ഒഴിഞ്ഞുകിടന്നിരുന്നത്.
കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സിഇടി)ലൂടെ എന്‍ജിനീയറിങിന് അര്‍ഹതനേടിയത് 71,639 വിദ്യാര്‍ത്ഥികളാണ്. വിശ്വേശ്വരയ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ 76000ല്‍അധികം സീറ്റുകളാണ് എന്‍ജിനീയറിങിന് മാത്രമായുള്ളത്.
എന്‍ജിനീയറിങ് വിഭാഗത്തില്‍ത്തന്നെ ഏറ്റവും ആവശ്യക്കാരുള്ളത് സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിനാണ്. വളര്‍ന്നുവരുന്ന റിയല്‍എസ്റ്റേറ്റ് ബിസിനസ് രംഗം തന്നെയാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ വിഭാഗത്തില്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്ന ഒഴിവുകള്‍ കുറവാണ്. ഓരോ വര്‍ഷവും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ എന്നനിലയില്‍ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചില്‍ വര്‍ധിച്ചുവരുന്നത്. കണ്‍സ്ട്രക്ഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ് വിഭാഗത്തില്‍ ഈ വര്‍ഷം സീറ്റുകളൊന്നും ബാക്കിയില്ലെന്ന അവസ്ഥയാണ്.
അടുത്ത ഘട്ടം കൗണ്‍സിലിങില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാവുക ഇലക്ട്രോണിക്സ് വിഭാഗത്തിനായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എല്ലാവര്‍ഷവും കൃത്യമായ തോതില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിലേയ്ക്ക് വരുന്ന കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്.
കുറച്ചുകാലം മുമ്പ് എല്ലാവരും തിരഞ്ഞെടുത്തിരുന്ന കമ്പ്യൂട്ടര്‍ സയന്സായിരുന്നുവെങ്കില് 2008ലുണ്ടായ വലിയ സാമ്പത്തികമാന്ദ്യം മൂലം ഐടി മേഖലയില്‍ പ്രതിസന്ധിയുണ്ടായതില്പ്പിന്നെ ഈ വിഭാഗത്തില്‍ കുട്ടികളുടെ എണ്ണം കുറയുകയാണ്. അതുകൊണ്ടുതന്നെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. 200809 അധ്യയന വര്‍ഷത്തില്‍ ഒഴിഞ്ഞുകിടന്നത് വെറും 5ശതമാനം സീറ്റുകളായിരുന്നുവെങ്കില്‍ തൊട്ടടുത്ത വര്‍ഷം അത് 24ശതമാനമായി വര്‍ധിച്ചു. 201011 വര്‍ഷത്തില്‍ നേരിയ വ്യത്യാസം ഇതില്‍ വന്നിട്ടുണ്ട്. കഴിഞ്ഞതവണത്തേതിനെ അപേക്ഷിച്ച് കുറച്ച് കൂടുതല്‍ കുട്ടികള്‍ കമ്പ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുക്കുന്നുണ്ട്.
ഇതേ അവസ്ഥതന്നെയാണ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ കാര്യവും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളാണ് ഈ വിഭാഗത്തിലും സീറ്റുകള്‍ കൂടുതലായി ഒഴിഞ്ഞുകിടക്കുന്നുണ്ട്.
അതേസമയം മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കുട്ടികള്‍ കൂടുകയാണ്.
ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് പോലുള്ള വിഭാഗങ്ങളില്‍ എല്ലാകാലത്തും കുട്ടികള്‍ കുറഞ്ഞിരിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഈ വിഭാഗത്തില്‍ വെറും 20കുട്ടികളുടെ വര്‍ധനമാത്രമാണ് ഉണ്ടായത്. അതുപോലെതന്നെ പുതിയതായി തുടങ്ങിയ പ്രെസിഷന്‍ മാനുഫാക്ചറിങ് എന്‍ജിനീയറിങ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലും കുട്ടികള്‍ കുറവാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications