മര്‍മ്മ ചികിത്സ തേടി തിലകനെത്തി

വലതുകാലിന് അടുത്തിടെ തുടങ്ങിയ വേദനയ്ക്കും ഉറക്കമില്ലായ്മയ്ക്കും പരിഹാരം തേടിയാണ് തിലകന്‍ എത്തിയിരിക്കുന്നത്. മര്‍മ്മചികിത്സാ വിദഗ്ധനായ ഡോക്ടര്‍ ചന്ദ്രമോഹനന്റെ ചികിത്സയെക്കുറിച്ചറിഞ്ഞാണ് താനെത്തിയതെന്ന് തിലകന്‍ പറഞ്ഞു.
പത്തുദിവസമാണ് തിലകന് ചികിത്സ. ഇതില്‍ ഉഴിച്ചില്‍, പിഴിച്ചില്‍, ധാര എന്നിവയെല്ലാമുണ്ട്. ഉടനെ പുതിയ പ്രൊജക്ടുകളൊന്നുമില്ലാത്തതിനാലാണ് ചികിത്സയില്‍ പ്രവേശിക്കുന്നതെന്നും താരം പറഞ്ഞു.
നേരത്തേ തന്നെ ചികിത്സ തുടങ്ങണമെന്ന് കരുതിയരുന്നെങ്കിലും അലി അക്ബറിന്റെ ചിത്രത്തിന്റെ ജോലികളും ബുക്ക് ചെയ്ത് പോയ രണ്ട് നാടകങ്ങളുമാണ് ചികിത്സ വൈകിക്കാന്‍ കാരണമെന്ന് തിലകന്‍ പറഞ്ഞു.












Click it and Unblock the Notifications