വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
കണ്ണൂര്‍:കണ്ണൂര്‍ കാപ്പുമ്മലില്‍ വെട്ടേറ്റു വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ പാനുണ്ട സ്വദേശി അഷറഫ് ആണു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മെയ് 19ന് വ്യാഴാഴ്ച രാവിലെ മത്സ്യവില്‍പനക്കിടെ കാപ്പുമ്മല്‍ സുബേദാര്‍ റോഡില്‍ നിന്നാണ് ഏഴുപേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.
കൈയ്യിനും കാലിനും ഗുരുതരമായി പരിക്കേറ്റ അഷറഫിനെ നാട്ടുകാരാണ് തലശ്ശേരി സഹകരണാസ്പത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധചികിത്സക്കായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെയോടെയാണ് അഷ്‌റഫ് മരിച്ചത്. ആര്‍.എസ്.എസ് സംഘമാണ് തന്നെ ആക്രമിച്ചതെന്ന് അഷ്‌റഫ് പറഞ്ഞിരുന്നതായി സൂചനകളുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ചു ധര്‍മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളില്‍ സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരി, സി.ഐ.പ്രേമന്‍, എസ്.ഐ സത്യനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ചു ധര്‍മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളില്‍ സി.പി.എം ഹര്‍ത്താല്‍ നടത്തുകയാണ്. സംഭവസ്ഥലത്ത് പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഷറഫിന് വെട്ടേറ്റ സംഭവവുമായി ബി.ജെ.പി ക്ക് ഒരു പങ്കുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.












Click it and Unblock the Notifications