ലീഗ് മന്ത്രിമാരെ ശനിയാഴ്ച പ്രഖ്യാപിക്കില്ല
മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവില്ല. കാണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ചശേഷം ഞായറാഴ്ച തിരുവനന്തപുരത്തായിരിക്കും പ്രഖ്യാപനം. ഇതിനായി വൈകിട്ട് ലീഗ് നേതാക്കള്‍ തിരുവനന്തപുരത്തെത്തും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമാണ് ചര്‍ച്ച നടത്തുന്നത്.
പതിനു വിപരീതമായി ഇത്തവണ പാണക്കാടിനു പകരം തിരുവനന്തപുരത്തു വച്ചായിരിക്കും പ്രഖ്യാപനം. ഇതിനായി പാണക്കാട് തങ്ങളും ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വൈകിട്ട് തലസ്ഥാനത്തെത്തും.
അതേസമയം, ലീഗിലെ മന്ത്രിമാരുടെ അന്തിമ പട്ടികയില്‍ തീരുമാനമായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് മന്ത്രിമാരെയാണ് ലീഗ് ഇനിയും തീരുമാനിക്കാനുള്ളത്.












Click it and Unblock the Notifications