ജയലക്ഷ്മി മന്ത്രി, മുരളി, കാര്‍ത്തികേയന്‍ പുറത്ത്

എ ഗ്രൂപ്പിന് അഞ്ച് മന്ത്രിസ്ഥാവും വിശാല ഐ ഗ്രൂപ്പിന് നാല് മന്ത്രിസ്ഥാനവുമാണ് ലഭിച്ചിരിയ്ക്കുന്നത്. മന്ത്രിസ്ഥാനത്ത് എത്തുമെന്ന് അവസാന നിമഷവും പ്രതീക്ഷയുണ്ടായിരുന്ന കെ. മുരളീധരനും വി.ഡി സതീശനും ഒഴിവാക്കപ്പെട്ടു. ഗ്രൂപ്പ് കളിച്ച് മന്ത്രിയാവാനില്ലെന്ന് പ്രഖ്യാപനം വന്നയുടന്‍ മുരളി പറഞ്ഞു.
മുഖ്യമന്ത്രിയുള്‍പ്പെടെ എ ഗ്രൂപ്പില്‍ നിന്ന് ആറുപേരും വിശാല ഐ ഗ്രൂപ്പില്‍ നിന്നു നാലുപേരും ആണു മന്ത്രിമാരായത്. കെ.പി. അനില്‍കുമാര്‍,സി.എന്‍. ബാലകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് വിശാല ഐ ഗ്രൂപ്പില്‍ നിന്നുള്ള മന്ത്രിമാര്‍.
ജി കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്ന പലരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗ്രൂപ്പ് നോക്കിയല്ല മന്ത്രിമാരെ തെരഞ്ഞെടുത്തത് .
പാര്‍ട്ടിക്കു വിധേയമായ പരിഗണനയെ ഉണ്ടായുളളൂ. കോണ്‍ഗ്രസിനോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് . ഇതിനെ സമ്മര്‍ദ്ദമായല്ല കാണുന്നത്. അടൂര്‍ പ്രകാശ് കുറ്റവാളിയാണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ ഇനിയും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുപതംഗ മന്ത്രിസഭയുടെ അംഗബലം ഇനിയും കൂടാന്‍ സാധ്യതയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിയ്ക്കുന്നത്.
മന്ത്രിസ്ഥാനം തന്നില്ലെങ്കില്‍ രാജിവക്കാന്‍ സമ്മര്‍ദമുണ്‌ടെന്ന് പറഞ്ഞ എന്‍ ശക്തനെയും ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ശനിയാഴ്ച മന്ത്രിമാരെ പ്രഖ്യാപിച്ചത്. രാവിലെ മുതല്‍ മന്ത്രിമാരെ സംബന്ധിച്ച സാധ്യതാ പട്ടികയും മറ്റും ടെലിവിഷന്‍ ചാനലുകളില്‍ സജീവചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications