ഉണ്ണിത്താന്‍ വധശ്രമം: ഡിവൈഎസ്പി അറസ്റ്റില്‍
കൊച്ചി: മാതൃഭൂമിയിലെ ലേഖകന്‍ വിബി ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി സന്തോഷം എം നായരെ അറസ്റ്റുചെയ്തു.
ഈ കേസില്‍ നേരത്തേ തിരുവല്ല കോടതിയില്‍ കീഴടങ്ങിയ കണ്ടെയ്‌നര്‍ സന്തോഷിനെ ഉണ്ണിത്താനെ കൊലപ്പെടുത്താനായി ഏര്‍പ്പാടാക്കിയത് ഡിവൈഎസ്പിയാണെന്ന് പൊലീസ് പറഞ്ഞു. ഉണ്ണിത്താന്റെ ഫൊട്ടോ ഇയാള്‍ ക്വട്ടേഷന്‍ സംഘത്തിനു മെയില്‍ അയച്ചതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
സന്തോഷ് നായരെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ വെള്ളിയാഴ്ച രാത്രി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പ്രതിചേര്‍ത്തത്.
മാതൃഭൂമിയുടെ കൊല്ലം ലേഖകനാണ് ഉണ്ണിത്താന്‍. ഉണ്ണിത്താനെഴുതിയ രണ്ട് വാര്‍ത്തകളിലുള്ള പക കാരണമാണത്രേ ഡിവൈഎസ്പി ക്വട്ടേഷന്‍ കൊടുത്തത്.












Click it and Unblock the Notifications