Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ഹതയുള്ള പലരെയും ഉള്‍പ്പെടുത്താനായില്ല: ചാണ്ടി

Oommen Chandy
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടികയില്‍ അര്‍ഹതയുള്ള പലരേയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെന്ന് ആഗ്രഹമുണ്ട്. അതില്‍ കഴിയാത്തതില്‍ ദുഃഖവുമുണ്ട്. ഒന്‍പതു മന്ത്രിമാരുടെ പട്ടിക വൈകാതെ ഹൈക്കമാന്റ് പ്രഖ്യാപിയ്ക്കും. മുന്‍ നിശ്ചയിച്ചപോലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മെയ് 23ന് തന്നെ നടക്കും- ഉമ്മന്‍ചാണ്ടി അറിയിച്ചു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 21ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടാന്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിശേഷിച്ച് രാജിവയ്ക്കുമെന്ന എന്‍.ശക്തന്‍ എംഎല്‍എയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പട്ടിക വരുന്നതിനു അംഗങ്ങള്‍ ഇങ്ങനെ പറയുന്നത് എങ്ങിനെ ശരിയാകുമെന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+