തിരുവനന്തപുരം: അടൂര്‍ പ്രകാശിനെ മന്ത്രിയാക്കാനായി വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇത് വിലപോവില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മാര്‍ച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടൂര്‍ പ്രകാശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇതു നിയമവാഴ്ചയെ തകര്‍ക്കുന്ന നടപടിയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്റ്റര്‍ ഡെസ്മണ്ട് നെറ്റോ കൂട്ടുനില്‍ക്കുകയാണ്. സര്‍വീസില്‍ വലിയ ദുഷ്‌പേരു കേള്‍പ്പിക്കാത്ത നെറ്റോ ഇതിനു മുതിരേണ്ടതുണ്ടോയെന്നു പിണറായി ചോദിച്ചു.
അധികാരത്തില്‍ ഇത്രയും ദിവസത്തിനകം കോണ്‍ഗ്രസ് ഈ രീതിയില്‍ മുന്നോട്ടുപോകുമെന്ന് കരുതിയില്ലെന്നും പിണറായി പറഞ്ഞു.