ഒടുവില്‍ മുരളി പുറത്തുതന്നെ

ഇക്കാര്യത്തില്‍ സംസ്ഥാനത്ത് രണ്ട് അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. പാര്‍ട്ടിയിലേയ്ക്ക് തിരച്ചുവന്നയുടനെ മന്ത്രിപദം പോലുള്ള സ്ഥാനമാനങ്ങള്‍ മുരളിയ്ക്ക് നല്‍കേണ്ടെന്നതായിരുന്നു ഭൂരിപക്ഷാഭിപ്രായം. ഇക്കാര്യത്തിലെ തീരുമാനം സംസ്ഥാനഘടകം ഹൈക്കമാന്റിന് വിട്ടിരിക്കുകയായിരുന്നു. എന്നാല്‍ നിയമസഭയില്‍ പുതുമുഖമാകുന്ന മുരളിയെ മന്ത്രിയാക്കേണ്ടെന്ന നിലപാട് തന്നെയാണ് ഹൈക്കമാന്റും കൈക്കൊണ്ടത്.
മന്ത്രിമാരുടെ കാര്യം സംബന്ധിച്ച് ഉമ്മന്‍ചാണ്ടി സോണിയയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ സോണിയയെ കണ്ട് മുരളിയെ മന്ത്രിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ ശുപാര്‍ശകളൊന്നും മുരളിയുടെ കാര്യത്തില്‍ ഫലം കണ്ടില്ല.
നേരത്തേ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണ് മുരളിയെ മാറ്റിനിര്‍ത്താനായി ഇടപെട്ടതെന്ന്് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് ഗ്രൂപ്പ് കളിക്കാത്തതിനാലാണ് താന്‍ പുറത്തായതെന്ന് മുരളി പ്രതികരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications