കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനീറിന് മന്ത്രിപദം; ചെയര്‍മാന്‍സ്ഥാനം ഒഴിയുന്നു

  • By Lakshmi
Google Oneindia Malayalam News

MK Muneer
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ എം.കെ മുനീറിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നകാര്യം ഏതാണ്ട് ഉറപ്പായി. ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍സ്ഥാനം ഒഴിയാമെന്ന ഉപാധിയിന്മേലാണ് മുനീറിന് പാര്‍ട്ടി മന്ത്രിസ്ഥാനം നല്‍കുന്നതെന്നാണ് സൂചന. ചെയര്‍മാന്‍സ്ഥാനത്തുനിന്നും രാജിവയ്ക്കാന്‍ മുനീര്‍ തയ്യാറായതോടെയാണ് മന്ത്രിയാകുന്നതിനുള്ള തടസ്സം നീങ്ങിയത്.

മുനീര്‍ ചെയര്‍മാനായ ചാനലില്‍ പാര്‍ട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വാര്‍ത്തകള്‍ വരുകയും അത് രണ്ടാം ഐസ്‌ക്രീം പാര്‍ലര്‍ കേസിന് വഴിവെയ്ക്കുകയും ചെയ്തത് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ഒട്ടും പിടിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സ്ഥാനമൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ മുനീറിന് മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന കടുംപിടുത്തത്തിലായിരുന്നു ഈ വിഭാഗം.

ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ മുനീര്‍ ഞായറാഴ്ച ഇന്ത്യാവിഷന്‍ ഡയറക്ടര്‍ ബോര്‍ഡിന് രാജിക്കത്ത് നല്‍കുമെന്നാണ് വിവരം. മുസ്ലിംലീഗിന്റെ മന്ത്രിമാരെ ഞായറാഴ്ചയാണ് പ്രഖ്യാപിക്കുന്നത്. ഞായറാഴ്ച രാവിലെ ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം മുനീറിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്യും.

കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി ഏല്‍പിച്ചതുകൊണ്ടാണ് ഇന്ത്യാവിഷന്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്നും രാജി വെയ്ക്കുന്നതെന്ന് മുനീര്‍ പറഞ്ഞു. ഓരോ പൊതുപ്രവര്‍ത്തകനും മാധ്യമസംസ്‌ക്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Muslim League, the second largest constituent in the newly sworn-in Congress-led United Democratic Front (UDF) government in Kerala, would announce its ministerial candidates today,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X