ഒഴിവുള്ള പദവികളില്‍ തീരുമാനം ഉടന്‍: ഉമ്മന്‍ചാണ്ടി

മന്ത്രിമാര്‍ എല്ലാവരും മെയ് 23ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നും നിയമസഭാ സമ്മേളനത്തിനുള്ള തീയതി തിങ്കളാഴ്ചത്തെ ക്യാബിനറ്റ് യോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ഐ.ടി നയത്തിനുള്ളില്‍ നിന്നുകൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇക്കാര്യത്തില്‍ കാലതാമസം വരികയാണെങ്കില്‍ ഐ.ടി നയത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications