• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മകന്റെ വിവാഹസത്ക്കാരം ദാവൂദ് മാറ്റിവച്ചു

  • By Ajith Babu

മുംബൈ: മകന്‍ മൊയിന്റെ വിവാഹ സത്കാര ചടങ്ങ് കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍. മേയ് 27നാണു നിക്കാഹ്. 28നു നടത്താനിരുന്ന സത്കാരം ഒരാഴ്ചത്തേക്കു മാറ്റിവയ്ക്കാനാണു തീരുമാനം.

മുംബൈ സ്‌ഫോടനക്കേസുകളില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് പാക്കിസ്ഥാനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ബിന്‍ലാദന്റെ മരണത്തിനിടയാക്കിയ അബോട്ടാബാദ് സംഭവത്തോടെ ദാവൂദിന്റെ നിലനില്‍പും പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മുംബൈയില്‍ സഹോദരന്റെ വീട്ടിലേക്ക് അജ്ഞാതര്‍ വെടിയുതിര്‍ത്ത സംഭവം ദാവൂദില്‍ കൂടുതല്‍ അരക്ഷിതബോധം സൃഷ്ടിച്ചതായി പൊലീസ് വിലയിരുത്തുന്നു.

അതേ സമയം മൊയിന്റെ നിക്കാഹ് 27നു തന്നെ നടക്കുമെന്നു കുടുംബാംഗങ്ങളോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. മാറിയ സാഹചര്യത്തില്‍ വിവാഹസത്കാരം ഒരാഴ്ചത്തേക്കു മാറ്റി വയ്ക്കാന്‍ ദാവൂദ് തീരുമാനിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

English summary
Fugitive underworld don Dawood Ibrahim has postponed the wedding reception of his son, Moin, next week. Dawood is busy trying to protect himself in Pakistan and trace the person who fired outside his brother's house in Mumbai last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more