കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംകയില്‍ ഈച്ച; കൊക്കകോള നഷ്ടപരിഹാരം നല്‍കണം

  • By Ajith Babu
Google Oneindia Malayalam News

Coca Cola
ദില്ലി: ശീതളപാനീയമായ ലിംകയില്‍ ചത്ത ഈച്ചയെ കണ്ടതിനെ തുടര്‍ന്ന് ഒരു ബിസിനസുകാരന് ഏഴായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കൊക്കകോളയോടു ദില്ലി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ലിംകയുടെ സീല്‍ ചെയ്ത ബോട്ടിലില്‍ ചത്ത ഈച്ച ഉണ്ടായിരുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് നഷ്ടപരിഹാരം വിധിക്കുന്നതെന്ന് ഫോറം വ്യക്തമാക്കി.

ദില്ലിയില്‍ ബിസിനസുകാരനായ മോഹന്‍ലാലാണ് പരാതിക്കാരന്‍. തന്നെ കാണാനെത്തിയ ബിസിനസുകാര്‍ക്കായി അഞ്ചു ബോട്ടില്‍ ലിംകയും കുറച്ചു സ്‌നാക്കും മോഹന്‍ലാല്‍ ഒരു കടയില്‍ നിന്നു വാങ്ങിയിരുന്നു. ഇതിലൊന്നിലാണ് ചത്ത ഈച്ചയെ കണ്ടെത്തിയത്.

അതിഥികളായി വന്നവര്‍ ഇതുകണ്ടു ഞെട്ടിയെന്നു മാത്രമല്ല, തന്റെ ബിസിനസ് കരാര്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ലെന്ന് മോഹന്‍ലാലിന്റെ പരാതിയിലുണ്ട്. ഇതുമൂലം കനത്ത മാനഹാനിയാണ് ഉണ്ടായത്. തുടര്‍ന്ന് ചില്ലറവില്‍പ്പനക്കാരനും കൊക്കകോളയ്ക്കും എതിരേ നിയമനടപടി സ്വീകരിക്കുകയാണെന്നു കാണിച്ച് നോട്ടീസ്്് അയയ്ക്കുകയായിരുന്നു.

കോടതിച്ചെലവ് ഉള്‍പ്പെടെ 5.75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫോറത്തെ സമീപിച്ചത്. എന്നാല്‍ ലിംക വാങ്ങിയതിന് തെളിവായി ബില്ല് ഇല്ലെന്നായിരുന്നു കോളക്കമ്പനിയുടെ വാദം. എന്നാല്‍ ഇത്തരം ചെറിയ സാധനങ്ങള്‍ക്ക് കടക്കാര്‍ ഒരിയ്ക്കലും ബില്‍ നല്‍കാറില്ലെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിയ്ക്കകുയായിരുന്നു.

തെളിവിനായി ചത്ത ഈച്ച അടങ്ങിയ സീല്‍ ചെയ്ത ലിംക ബോട്ടിലും അതിന്റെ ഫോട്ടോയും മോഹന്‍ലാല്‍ കോടതിയില്‍ ഹാജരാക്കയിിരുന്നു.

ഇതെല്ലാം അംഗീകരിച്ച എംപി മെഹ്ന്തിരാത്തയുടെ അധ്യക്ഷതയിലുള്ള ഫോറം 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവും വിധിക്കുകയായിരുന്നു.

English summary
Soft drinks major Hindustan Coca-Cola Beverages has been ordered by a Delhi court to pay a sum of Rs 7,000 as compensation to a businessman who found a dead fly inside a sealed Limca bottl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X