14കാരിയെ മാനഭംഗപ്പെടുത്തിയ ഡിഎംകെ നേതാവ് പിടിയില്‍
തഞ്ചാവൂര്‍: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഡിഎംകെ നേതാവായ പഞ്ചായത്ത് പ്രസിഡിന്റിനെ അറസ്റ്റുചെയ്തു.
തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ തിരുവിടൈമരുത്തൂരിലെ പഞ്ചായത്ത് പ്രസിഡന്റായ അമ്പതുകാരന്‍ എം മഹേന്ദ്രനാണ് വീട്ടുവേലക്കാരിയെ പീഡിപ്പിച്ചകേസില്‍ പിടിയിലായത്. രണ്ടുദിവസം മുമ്പ് പെണ്‍കുട്ടി രോഗബാധിതയായതിനെത്തുടര്‍ന്ന് ചികിത്സയ്ക്കു കൊണ്ടുപോയപ്പോഴാണ് പീഡന കഥ പുറത്തായത്.
നാലുമാസത്തോളമായി മഹേന്ദ്രന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നുവന്നാണ് പൊലീസ് പറയുന്നത്. അമ്മയില്ലാത്ത കുട്ടി അഞ്ചുമാസം മുമ്പാണ് മഹേന്ദ്രന്റെ വീട്ടില്‍ വേലക്കാരിയായി വന്നത്.
രണ്ട് ദിവസം മുമ്പ് ചര്‍ദ്ദിലും തലകറക്കവുമുണ്ടായതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി തൊട്ടടുത്തഗ്രാമത്തിലെ വീട്ടിലേയ്ക്ക് പോയത്. അസുഖത്തെത്തുടര്‍ന്ന് കുട്ടിയെ പിതാവാണ് സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയത്. തുടര്‍ന്ന് നടന്ന പരിശോധനകളിലാണ് കുട്ടി ഗര്‍ഭിണിയാണെന്നകാര്യം വ്യക്തമായത്.
ഇതോടെയാണ് മഹേന്ദ്രന്‍ പീഡിപ്പിച്ച കാര്യം കുട്ടി പിതാവിനോട് പറഞ്ഞത്. ഒപ്പം പഞ്ചായത്ത് പ്രസിഡന്റ് തന്നെയും പിതാവിനെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മഹേന്ദ്രന്റെ വീട്ടിലെത്തി കാര്യമന്വേഷിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു.
എന്നാല്‍ ഇയാള്‍ ആരോപണം നിരസിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവത്രേ. ഇതിനെത്തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍തന്നെ പൊലീസ് മഹേന്ദ്രനെ അറസ്റ്റുചെയ്യുകയായിരുന്നു.












Click it and Unblock the Notifications