Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലവീഡിയോ: ജെഎന്‍യു വിദ്യാര്‍ഥി അറസ്റ്റില്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല(ജെഎന്‍യു)യിലെ ഹോസ്റ്റലില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റുചെയ്തു.

മുന്‍വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം അശ്ലീലരംഗങ്ങള്‍ ചിത്രീകരിച്ച് വിതരണം ചെയ്ത ജനാര്‍ദന്‍ കുമാര്‍(23)ആണ് ബീഹാറില്‍ വച്ച് അറസ്റ്റിലായത്. രണ്ടുമാസം മുമ്പാണ് ഇതുസംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചത്.
കൊറിയന്‍ ഭാഷയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന കുമാറിന് ജെഎന്‍യുവില്‍ വരുന്നതിനു മുമ്പുതന്നെ പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജെഎന്‍യു അധികൃതര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് കുമാറിനെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ബിഹാറിലെ നവാഡയില്‍ പോയി ഒരു പരിശീലനകേന്ദ്രം ആരംഭിക്കുകയായിരുന്നു.

2008ലാണ് കുമാര്‍ ഇവിടെ പ്രവേശനം നേടിയത്. 2009ല്‍ പെണ്‍കുട്ടിയും ജെഎന്‍യുവില്‍ എത്തി. ഇതോടെ ഇവര്‍ തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ഇതാണ് ഹോസ്റ്റ്ല്‍ മുറിയില്‍ ഒന്നിച്ച് കഴിയുന്നതിലേയ്ക്കും അശ്ലീലരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലേയ്ക്കും നയിച്ചത്.

രാഹുല്‍ എന്നൊരു വിദ്യാര്‍ഥിയുടെ മുറിയില്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് ഇത് ബല്‍ബീര്‍ ചന്ദ് എന്ന സുഹൃത്തിന്റെ സഹായത്തോടെ വീഡിയോ ഫയലാക്കി മാറ്റുകയും സി.ഡി.യിലാക്കി വിതരണം ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ സര്‍വകലാശാലാ അധികൃതര്‍ തന്നെ അന്വേഷണം നടത്തുകയും ഫിബ്രവരി മൂന്നാംവാരം റിപ്പോര്‍ട്ട് പോലീസിന് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് ഈ കേസില്‍ അന്വേഷണമാരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+