13 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ചായസല്‍ക്കാരത്തിന്ശേഷം 20 മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ എത്തി യോഗം ചേരും. യോഗത്തിന് ശേഷം മന്ത്രിമാരുടെ വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
04:44 PM

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു
കോട്ടയത്തു നിന്ന് ജയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് തവണ എംഎല്‍എയായ ഇദ്ദേഹം മന്ത്രിസഭയില്‍ എ ഗ്രൂപ്പിന്റെ പ്രതിനിധിയാണ്.
04:38 PM

വിഎസ് ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
നിയമസഭയിലെ കന്നിയങ്കത്തില്‍ വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എയായ വിഎസ് ശിവകുമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ എംപിയായ ഇദ്ദേഹം വിശാല ഐ ഗ്രൂപ്പിനോട് അനുഭാവം പുലര്‍ത്തുന്നയാളാണ്. ദേവസ്വം വകുപ്പായിരിക്കും ശിവകുമാറിന് ലഭിയ്ക്കുകയെന്ന് സൂചനകളുണ്ട്.
04:35 PM

എംകെ മുനീര്‍ സത്യപ്രതിജ്ഞ ചെയ്തു
കോഴിക്കോട് സൗത്ത് രണ്ടില്‍ നിന്ന് ലീഗ് പ്രതിനിധിയായി ജയിച്ച എംകെ മുനീര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ പദവി രാജിവെച്ചതിന് ശേഷമാണ് മുനീറിനെ മന്ത്രിയാക്കാന്‍ ലീഗ് തീരുമാനിച്ചത്. രണ്ടാം തവണ മന്ത്രിയാകുന്ന ഇദ്ദേഹം സാമൂഹ്യക്ഷേമം പഞ്ചായത്ത് വകുപ്പുകളാണ് കൈകാര്യം ചെയ്യുക. സിഎച്ചിന്റെ മകനായ മുനീര്‍ നാലാം തവണയാണ് സഭയിലെത്തുന്നത്.
04: 32 PM

പിജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു
കേരള കോണ്‍ഗ്രസ് മാണിയുടെ പ്രതിനിധിയായി തൊടുപുഴയില്‍ നിന്ന് ജയിച്ച പിജെ ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏഴാം തവണ മന്ത്രിയാവുന്ന ജോസഫിന് ജലവിഭവ വകുപ്പ് ലഭിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
04: 29 PM

കെസി ജോസഫ് സത്യപ്രതിജ്ഞ ചെയ്തു
ഇരിക്കൂറില്‍ നിന്നും ജയിച്ച കെസി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എ ഗ്രൂപ്പുകാരനായ ജോസഫ് ഏഴാം തവണയാണ് എംഎല്‍എയാകുന്നത്. അറുപത്തിനാലുകാരനായ ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സഹപാഠി കൂടിയാണ്.
04:25 PM

പികെ ജയലക്ഷ്മി സത്യപ്രതിജ്ഞ ചെയ്തു
യുഡിഎഫ് മന്ത്രിസഭയിലെ ഏക വനിതാപ്രതിനിധിയായ പികെ ജയലക്ഷ്മി സത്യപ്രതിജ്ഞ ചെയ്തു. മാനനന്തവാടിയില്‍ നിന്നും ജയിച്ച ജയലക്ഷ്മി കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിയാവുന്നത്. 28കാരിയായ ജയലക്ഷ്മി പിന്നാക്കക്ഷേമ വകുപ്പ് കൈകാര്യം ചെയ്യും.
04:22 PM

ഇബ്രാഹിം കുഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു
കളമശ്ശേരിയില്‍ നിന്നും ജയിച്ച് മുസ്ലീം ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാംതവണയാണ് ഇദ്ദേഹം മന്ത്രിയാവുന്നത്. മൂന്നാം തവണ എംഎല്‍എയാവുന്ന ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തേക്കും.
04:18 PM

സിഎന്‍ ബാലകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു
നിയമസഭയിലെ കന്നിക്കാരനായ തൃശൂര്‍ എംഎല്‍എ സിഎന്‍ ബാലകൃഷ്ണന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഐ ഗ്രൂപ്പ് പ്രതിനിധിയായെത്തുന്ന ബാലകൃഷ്ണന് സഹകരണ വകുപ്പ് ലഭിച്ചേക്കും
04:16 PM

കെ ബാബു സത്യപ്രതിജ്ഞ ചെയ്തു
തൃപ്പൂണിത്തറയില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എ കെ ബാബു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ പുതുമുഖം കൂടിയായ ഇദ്ദേഹം എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
04:13 PM

ആര്യാടന്‍ മുഹമ്മദ് സത്യപ്രതിജ്ഞ ചെയ്തു
കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവായ ആര്യാടന്‍ മുഹമ്മദ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിലന്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ആര്യാടന്‍ ഇതിന് മുന്പ് ഏഴ് തവണ എംഎല്‍എയായിട്ടുണ്ട്. നാലാം തവണയാണ് ഇദ്ദേഹം മന്ത്രിയാകുന്നത്. വൈദ്യുതി വകുപ്പായിരിക്കും ഇദ്ദേഹം കൈകാര്യം ചെയ്യുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
04:11 PM

എപി അനില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
എപി അനില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തുഎപി അനില്‍ കുമാര്‍ ദൈവനാമത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എയായ അനില്‍ കുമാറിന് മന്ത്രിയായി ഇത് രണ്ടാമൂഴമാണ്. വിനോദ സഞ്ചാരവകുപ്പോ സാംസ്ക്കാരിക വകുപ്പോ അനില്‍ കുമാറിന് ലഭിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
04:07 PM

അടൂര്‍ പ്രകാശ് സത്യപ്രതിജ്ഞ ചെയ്തു
കോണ്‍ഗ്രസ് പ്രതിനിധിയായ അടൂര്‍ പ്രകാശ് ദൈവനാമത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിശാല ഐ ഗ്രൂപ്പുകാരനായ അടൂര്‍ പ്രകാശ് ഇതിന് മുന്പ് നാല് തവണ എംഎല്‍എയായിട്ടുണ്ട്. ഇദ്ദേഹത്തിന് ആരോഗ്യവകുപ്പ് ലഭിയ്ക്കുമെന്നാണ് സൂചന.
04:04 PM

പികെ അബ്ദുറബ് സത്യപ്രതിജ്ഞ ചെയ്തു
മുസ്ലീം ലീഗിന്റെ പ്രതിനിധിയായ പികെ അബ്ദുറബ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദ്യാഭ്യാസ വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുക. ആദ്യമായാണ് അബ്ദുറബ് മന്ത്രിയാവുന്നത്. തിരൂരങ്ങാടിയില്‍ നിന്നാണ് അദ്ദേഹം ജയിച്ചത്.
04:00 PM

യുഡിഎഫ് മന്ത്രിസഭയുടെ രണ്ടാംഘട്ട സത്യപ്രതിജ്ഞയ്ക്കായി നേതാക്കള്‍ രാജ്ഭവനിലെത്തി. ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, സി.എന്‍. ബാലകൃഷ്ണന്‍, കെ.ബാബു, വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്. മുസ്ലിം ലീഗിലെ ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.കെ. അബ്ദുറബ് എന്നിവരും കേരള കോണ്‍ഗസ് എമ്മിലെ പി.ജെ. ജോസഫും ഉള്‍പ്പടെ 13 പേരാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടര്‍ന്നുചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ആദ്യ നിയമസഭാ സമ്മേളനത്തിന്‍റെ തീയതി നിശ്ചയിക്കും.
3:55 PM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+