വധു ഒളിച്ചോടി; എന്നിട്ടും വിവാഹം നടന്നു

മുംബൈയില്‍ ജോലിയുള്ള കുണ്ടുകടവ് സ്വദേശി സുഭാഷും(28) പൊന്നാനി സ്വദേശിനി അനീഷയും തമ്മിലുള്ള വിവാഹമാണ് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എട്ട് മാസം മുമ്പാണ് വിവാഹനിശ്ചയം കഴിഞ്ഞത്.
വിവാഹത്തിനായി സുഭാഷ് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയിരുന്നു. എ്ന്നാല്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ പ്രതിശ്രുത വധുവിനെ കാണാനില്ലെന്ന കാര്യം പെണ്ണുവീട്ടുകാര്‍ തന്നെ സുഭാഷിനെയും കുടുംബത്തെയും അറിയിച്ചു.
വധു ഒളിച്ചോടിയെന്ന വാര്‍ത്ത കേട്ട് സുഭാഷ് മാനസികമായി തളര്‍ന്നു. മുംബൈയില്‍ നിന്ന് സുഹൃത്തുക്കളും ഒട്ടേറെ ബന്ധുക്കളും വിവാഹത്തിന് എത്തിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ വിവാഹം മുടങ്ങരുതെന്ന് വീട്ടുകാര്‍ക്കും വാശിയായി.
ഒടുവില്‍ സുഭാഷിന്റെ അയല്‍വാസിയായ ഒരാളുടെ ബന്ധത്തില്‍പ്പെട്ട എടപ്പാള്‍പടിയിലുള്ള പുതുപറമ്പില്‍ പ്രകാശിന്റെയും പ്രസന്നയുടെയും മകള്‍ ഷാനി(19)യെ കാണിച്ചുകൊടുത്തു. ശനിയാഴ്ച നടന്ന പെണ്ണുകാണല്‍ ചടങ്ങില്‍ സുഭാഷിന് ഷാനിയെ ഇഷ്ടപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം നിശ്ചയിച്ച അതേ മുഹൂര്‍ത്തത്തില്‍ കണ്ടകുറുമ്പുക്കാവ് ഭഗവതി ക്ഷേത്രസന്നിധിയില്‍ വെച്ച് സുഭാഷ് ഷാനിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയും ചെയ്തു.












Click it and Unblock the Notifications