സത്യപ്രതിജ്ഞയ്ക്ക് മുരളീധരനെ ക്ഷണിച്ചില്ല

തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുരളീധരനെ ആരും ക്ഷണിക്കുകയോ പാസ് നല്‍കുകയോ ചെയ്തിട്ടില്ല. ഇതിനാല്‍ത്തന്നെ മുരളി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേയ്ക്ക് മടങ്ങിയെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുരളിയെ മന്ത്രിസഭയ്ക്ക് പുറത്തുനിര്‍ത്തിയതിന്റെ പേരിലുള്ള മുറവിളികള്‍ അവസാനിക്കുന്നതിന് മുമ്പേയാണ് പുതിയ സംഭവം. തിങ്കളാഴ്ച കാലത്ത് ജനശതാബ്ദിയില്‍ മുരളി കോഴിക്കോട്ടേയ്ക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുരളിയെ മന്ത്രിയാക്കാതിരുന്നത് കെ കരുണാകരനോട് ചെയ്യുന്ന നന്ദികേടാണന്ന രീതിയിലാണ് അഭിപ്രായപ്രകടനങ്ങള്‍ നടക്കുന്നത്. എന്നാല്‍ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് നേരത്തേ അറിയാമായിരുന്നുവെന്ന് മുരളി പറഞ്ഞുകഴിഞ്ഞു. ഗ്രൂപ്പുകളിക്കില്ലെന്ന് പറഞ്ഞതിനാലാണ് തന്നെ തഴഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ മുരളീധരന്‍ വിസമ്മതിച്ചതാണ് മന്ത്രിസഭയില്‍ ഇടം ലഭിക്കാതിരിക്കാന്‍ കാരണമെന്നുതന്നെയായിരുന്നു അദ്ദേഹം നല്‍കിയ സൂചന.












Click it and Unblock the Notifications