വിഎസ് ഫാക്ടറിന് നേര്‍ക്ക് പാര്‍ട്ടി കണ്ണടച്ചു

എല്‍ഡിഎഫിന്റെയും പാര്‍ട്ടിയുടെയും കൂട്ടായ നേട്ടം എന്ന നിലയില്‍ തിരഞ്ഞെടുപ്പു മുന്നേറ്റത്തെ ചിത്രീകരിക്കാനാണു കരട് റിപ്പോര്‍ട്ട് ശ്രമിക്കുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിധ്യത്തിലാണു സെക്രട്ടേറിയറ്റ് യോഗം.
വിഎസ് മല്‍സരിച്ചതു ഗുണം ചെയ്തുവെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും അതാണ് എല്‍ഡിഎഫിന്റെ വിജയം മെച്ചപ്പെടാതാക്കിയതെന്ന് പറയാന്‍ കാരണം കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും കേന്ദ്രത്തിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനവും നല്ല പ്രകടനത്തിന്റെ മുഖ്യ ഘടകങ്ങളായി എ്ന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
യുഡിഎഫിന് അനുകൂലമായി മുസ്ലീം, െ്രെകസ്തവ വിഭാഗങ്ങള്‍ അണിനിരന്നു എന്നു തന്നെയാണു പാര്‍ട്ടി കാണുന്നത്. അതേസമയം, ഓര്‍ത്തഡോക്സ് സഭാ വോട്ടുകള്‍ എല്‍ഡിഎഫിനു ലഭിക്കുന്ന സ്ഥിതി സംജാതമായെന്നും വിലയിരുത്തലുണ്ട്. മതതേതര വോട്ടുകള്‍ ഇക്കുറി എല്‍ഡിഎഫില്‍ നിന്നു കാര്യമായി ചോര്ന്നില്ലെന്നുമാണു നിഗമനം. പഞ്ചായത്ത്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചോര്‍ന്ന വോട്ടുകള്‍ തിരിച്ചുലഭിച്ചു.
ഇടതു മുന്നണിയുടെ യോഗങ്ങളില്‍ നല്ല ആള്ക്കൂട്ടമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ച്യുതാനന്ദനാണു പ്രധാനമായും ജനങ്ങളെ ആകര്‍ഷിച്ചത് എന്നു വിലയിരുത്തുന്നില്ല. എട്ടോളം മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. ചില ജില്ലാ കമ്മിറ്റികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച കാട്ടിയതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
-
വികസനവഞ്ചി തിരുനക്കരയിൽ തന്നെ! കോട്ടയത്ത് ജനകീയതയും വികസനവാദവും ഏറ്റുമുട്ടുമ്പോൾ... -
സജി ചെറിയാൻ വീണ്ടും ചെങ്ങന്നൂരിന്റെ ചങ്ങാതിയാകുമോ? മൂന്നാം തവണ എത്തുമ്പോൾ വിവാദങ്ങളും കൂട്ട് -
കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ് -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പ്രകടനപത്രിക തിരുത്തി എൽഡിഎഫ്, ചില പിശകുകളെന്ന് വിശദീകരണം -
‘ആ വോട്ട് കിട്ടൂല്ല’- വോട്ടിനെത്താനാകാതെ പ്രവാസികൾ; മുന്നണികൾ ആശങ്കയിൽ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ












Click it and Unblock the Notifications