കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ഫാക്ടറിന് നേര്‍ക്ക് പാര്‍ട്ടി കണ്ണടച്ചു

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് ഫാക്ടര്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തുവെന്ന കേന്ദ്രനേതാക്കളുടെ വാദം തള്ളിക്കൊണ്ട് സിപിഎമ്മിന്റെ കരട് അവലോകന റിപ്പോര്‍ട്ട്. ഞായറാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചയ്‌ക്കെടുത്ത റിപ്പോര്‍ട്ടിലാണ് വിഎസ് ഫാക്ടറിനെക്കുറിച്ച് ഔദ്യോഗിക പക്ഷം മൗനം പാലിച്ചത്.

എല്‍ഡിഎഫിന്റെയും പാര്‍ട്ടിയുടെയും കൂട്ടായ നേട്ടം എന്ന നിലയില്‍ തിരഞ്ഞെടുപ്പു മുന്നേറ്റത്തെ ചിത്രീകരിക്കാനാണു കരട് റിപ്പോര്‍ട്ട് ശ്രമിക്കുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിധ്യത്തിലാണു സെക്രട്ടേറിയറ്റ് യോഗം.

വിഎസ് മല്‍സരിച്ചതു ഗുണം ചെയ്തുവെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും അതാണ് എല്‍ഡിഎഫിന്റെ വിജയം മെച്ചപ്പെടാതാക്കിയതെന്ന് പറയാന്‍ കാരണം കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും കേന്ദ്രത്തിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനവും നല്ല പ്രകടനത്തിന്റെ മുഖ്യ ഘടകങ്ങളായി എ്ന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

യുഡിഎഫിന് അനുകൂലമായി മുസ്ലീം, െ്രെകസ്തവ വിഭാഗങ്ങള്‍ അണിനിരന്നു എന്നു തന്നെയാണു പാര്‍ട്ടി കാണുന്നത്. അതേസമയം, ഓര്‍ത്തഡോക്‌സ് സഭാ വോട്ടുകള്‍ എല്‍ഡിഎഫിനു ലഭിക്കുന്ന സ്ഥിതി സംജാതമായെന്നും വിലയിരുത്തലുണ്ട്. മതതേതര വോട്ടുകള്‍ ഇക്കുറി എല്‍ഡിഎഫില്‍ നിന്നു കാര്യമായി ചോര്‍ന്നില്ലെന്നുമാണു നിഗമനം. പഞ്ചായത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചോര്‍ന്ന വോട്ടുകള്‍ തിരിച്ചുലഭിച്ചു.

ഇടതു മുന്നണിയുടെ യോഗങ്ങളില്‍ നല്ല ആള്‍ക്കൂട്ടമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ച്യുതാനന്ദനാണു പ്രധാനമായും ജനങ്ങളെ ആകര്‍ഷിച്ചത് എന്നു വിലയിരുത്തുന്നില്ല. എട്ടോളം മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. ചില ജില്ലാ കമ്മിറ്റികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച കാട്ടിയതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

English summary
CPM state faction is not ready to accept the VS factor as the reason of their poll victory. The accept VS could make the crowd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X