വരന്‍ പ്രതിശ്രുത വധുവിന്റെ വീടാക്രമിച്ചു
അന്തിക്കാട്: മകളുടെ പ്രതിശ്രുത വരന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ മാതാപിതാക്കള്‍ക്ക് പരിക്ക്. തൃശൂര്‍ പഴുവില്‍ വെസ്റ്റ് കല്ലയില്‍ കൃഷ്ണന്‍ കുട്ടി(50), ഭാര്യ മീന( 42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും പ്രതിശ്രുത വരനുമായ സുജിത്തി(27)നെതിരെ പൊലീസ് കേസെടുത്തു.
മകളുടെ മൊബൈലിലെ കോളര്‍ ട്യൂണ്‍ മാറ്റിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കോളര്‍ ട്യൂണ്‍ മാറ്റിയത് ചോദിയ്ക്കാനെത്തിയ സുജിത്ത് കൃഷ്ണന്‍കുട്ടിയെ മര്‍ദ്ദിയ്ക്കുകയും വീട്ടുമുറ്റത്തിരുന്ന ചെടിച്ചട്ടി ഉപയോഗിച്ച് തലയ്ക്കടിയ്ക്കുകയും ചെയ്തുവത്രേ. സംഭവം കണ്ട് തടയാനെത്തിയ ഭാവി അമ്മായിഅമ്മയെയും സുജിത്ത് മര്‍ദ്ദിച്ചു.
ദമ്പതികളുടെ മൂത്ത മകളുമായി ജൂലൈ 10ന് സുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications