ഗ്രൂപ്പുകളിച്ചില്ലെങ്കില്‍ തഴയപ്പെടും: അച്യുതന്‍
പാലക്കാട് : കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ ഭാഗമാകാത്തവര്‍ തഴയപ്പെടുമെന്ന് എംഎല്‍എ കെ അച്യുതന്‍. താനൊരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും അച്യുതന്‍ വ്യക്തമാക്കി.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അച്യുതന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികളെക്കുറിച്ച് പറഞ്ഞത്. ഗ്രൂപ്പിന്റെ ഭാഗമാകുന്നവര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ സംരക്ഷണമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഈഴവ സമുദായത്തിന് യുഡിഎഫ് അര്‍ഹമായ പ്രാതിനിധ്യം നല്‍കാതിരുന്നത് സീറ്റ് കുറയാന്‍ കാരണമായി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിപക്ഷം ഈഴവരും ആഗ്രഹിച്ചത്. വി.എം. സുധീരനെ മത്സരിപ്പിച്ചിരുന്നെങ്കില്‍ യുഡിഎഫിന് നൂറിലേറെ സീറ്റുകള്‍ ലഭിക്കുമായിരുന്നു- അദ്ദേഹം അഭിപ്രായപ്പെട്ടു.
സോഷ്യലിസ്റ്റ് ജനതാ നേതാവ് കെ. കൃഷ്ണന്‍കുട്ടിയുടെ രാഷ്ട്രീയഭാവി അവസാനിച്ചുവെന്നും അച്യുതന്‍ പറഞ്ഞു. ചിറ്റൂരില്‍ സോഷ്യലിസ്റ്റ് ജനതയുടെ വോട്ട് വേണ്ട എന്ന തന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അച്യുതന്‍ പറഞ്ഞു.
നേരത്തേ ഗ്രൂപ്പിന്റെ ഭാഗമാകാത്തതിനാലാണ് മന്ത്രിപദം നഷ്ടപ്പെട്ടതെന്ന് എംഎല്‍എ കെ മുരളീധരനും പറഞ്ഞിരുന്നു. വിശാല ഐ ഗ്രൂപ്പില്‍ ചേരാനായി രമേശ് ചെന്നിത്തല വിളിച്ചെങ്കിലും മുരളി തയ്യാറായില്ലെന്നും ഇതിനാലാണ് മുരളി മന്ത്രിയാകുന്നതിനെതിരെ ചെന്നിത്തല ചരടുവലി നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്രൂപ്പ് കളിച്ച് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണ് ടിഎന്‍ പ്രതാപനും.












Click it and Unblock the Notifications