മുരളിയുടെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല: എന്‍എസ്എസ്
ചങ്ങനാശ്ശേരി: കെ മുരളീധരന് മന്ത്രിസ്ഥാനം നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് എന്‍എസ്എസ്. അതേസമയം മുരളിയെ മന്ത്രിയാക്കുന്നതിലൂടെ വി.എസ് ശിവകുമാറിന് മന്ത്രിസ്ഥാനം നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്‍എസ്എസ് വ്യക്തമാക്കി.
തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് എന്‍എസ്എസ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ സമുദായ അംഗമല്ലെങ്കിലും വിഡി സതീശനെ മന്ത്രിസഭയില്‍ എടുക്കാതിരുന്നത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്്.
മന്ത്രിസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളെ നിശ്ചയിച്ചത് വിവാദമായതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കാരണക്കാര്‍. ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ ചില ബാഹ്യശക്തികള്‍ക്കും പങ്കുണ്ട്-വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications