യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍

ചായസല്‍ക്കാരത്തിന് ശേഷംയുഡിഎഫ് മന്ത്രിസഭയുടെ ആദ്യ സമ്പൂര്‍ണ യോഗം തിങ്കളാഴ്ച വൈകീട്ട് ചേരുന്നുണ്ട്. ഈ യോഗത്തിലായിരിക്കും നിയമസഭാസമ്മേളനം സംബന്ധിച്ച തീരുമാനമെടുക്കുക. മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക
കോണ്‍ഗ്രസ് മന്ത്രിമാരില്‍ അഞ്ചുപേര്‍ പുതുമുഖങ്ങളാണ്. സി.എന്‍. ബാലകൃഷ്ണന്‍, കെ. സി. ജോസഫ്, വി.എസ്.ശിവകുമാര്‍, കെ.ബാബു, പി.കെ.ജയലക്ഷ്മി എന്നിവരാണ് പുതുമുഖങ്ങള്‍. ഇതില്‍ ജയലക്ഷ്മിയാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും വകുപ്പ് വിഭജനം സംബന്ധിച്ച് യുഡിഎഫില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
ആര്യാടന്‍ മുഹമ്മദ് -വൈദ്യുതി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -റവന്യൂ, കെ. ബാബു -എകൈ്‌സസ്, വി.എസ്. ശിവകുമാര്‍ -ഗതാഗതം, എ.പി. അനില്‍കുമാര്‍ -ടൂറിസം, സാസ്‌കാരികം, പി.കെ. ജയലക്ഷ്മി- പിന്നാക്കക്ഷേമം എന്നീ കാര്യങ്ങളില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications