Get Updates
Get notified of breaking news, exclusive insights, and must-see stories!

കറാച്ചി ഭീകരാക്രമണം പ്രതികാരമെന്ന്

Five dead in Taliban revenge attack
കറാച്ചി: പാകിസ്താനിലെ കറാച്ചി ഷറാഫൈസല്‍ നാവിക വ്യോമ താവളത്തില്‍ താവളത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ 5 മരണം. മരിച്ചവരെല്ലാം എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥാരണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പതിനഞ്ചോളം വരുന്ന ഭീകരരാണ് അതിസുരക്ഷാമേഖലയായ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. ലാദന്റെ മരണത്തിന് പ്രതികാരമായാണ് ആക്രമമണമെന്നും സംഘടന അറിയിച്ചു. ലാദന്റെ മരണത്തിന് ശേഷം അല്‍ ഖ്വായ്ദ ശക്തരാണെന്ന് ഇതിലൂടെ തെളിഞ്ഞിരിയ്ക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ച രാത്രി 10.40ഓടെയാണ് അഞ്ചോളം സ്‌ഫോടനങ്ങളും 20 മിനിറ്റ് നീണ്ട വെടിവെപ്പും നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഭീകരര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു ജെറ്റ് വിമാനം തകര്‍ന്നതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് ആക്രമണം സ്ഥിരീകരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

ഭീകരര്‍ വ്യോമതാവളത്തിനകത്തുള്ളതായാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വ്യോമ താവളത്തിലെ ഗാര്‍ഡ് റൂമിലാണ് സ്‌ഫോടനമുണ്ടായത്.
അല്‍ ഖ്വെയ്ദ നേതാവ് ബിന്‍ ലാദന്‍ അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് 20 ദിവസത്തിനുശേഷമാണ് ആക്രമണം.

ലാദന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വായ്ദ പാകിസ്താനും അമേരിക്കയ്ക്കും മുന്നറിയിപ്പ് നല്കിയിരുന്നു. 2009 ഒക്‌റ്റോബറില്‍ റാവല്‍പിണ്ടി സൈനിക ഹെഡ് ക്വാര്‍ട്ടേഴ്‌സിനു നേരെ നടന്ന ആക്രമണത്തിനു ശേഷമുണ്ടായ കനത്ത ഭീകരാക്രമണമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+