ഇന്ത്യയോടുള്ള ശത്രുത പാകിസ്താന്‍ മാറ്റണം: ഒബാമ

ഇന്ത്യയുമായി സമാധാനമുണ്ടാകുന്നതു പാക്കിസ്ഥാനു ഗുണം ചെയ്യും. സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെന്നുണ്ടെങ്കില്‍ എല്ലാ വിഷയവും ഇന്ത്യാ വിരുദ്ധ കണ്ണടയിലൂടെ കാണുന്ന പ്രവണത മാറ്റണം.
എന്നാല്‍, ഏറെക്കാലമായി അവരുടെ മനോഭാവം അതാണ്. അഫ്ഗാനിസ്ഥാന്‍ പോലെയുള്ള വിഷയങ്ങളെ അവര്‍ സമീപിക്കുന്നത് അങ്ങനെയാണ്. അഫ്ഗാന്‍-പാക്ക് അതിര്‍ത്തിയിലെ ഗോത്രമേഖലയിലെ വിഷയങ്ങളും അങ്ങനെയാണ് കാണുന്നത്-ഒബാമ പറഞ്ഞു.
ഇന്ത്യാ വിരോധത്തില്‍ അധിഷ്ഠിതമായ സമീപനം മാറ്റിയെടുക്കാനും പാക്ക് മണ്ണില്‍ നിന്നു പ്രവര്‍ത്തിക്കുന്ന തീവ്രവാദികളാണ് മുഖ്യഭീഷണി എന്നു പാക്കിസ്ഥാനെ ബോധ്യപ്പെടുത്താനുമാണ് അമേരിക്ക ശ്രമിക്കുന്നത്.
അത്തരം നയംമാറ്റത്തിനായി ചര്‍ച്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. തീവ്രവാദികളെ നിയന്ത്രിക്കാനായില്ലെങ്കില്‍ രാജ്യത്തിന്റെ ശിഥിലീകരണമായിരിക്കും പാക്കിസ്ഥാന്‍ കാണാന്‍ പോവുന്നത്- അദ്ദേഹം പറഞ്ഞു.
അയല്‍ രാജ്യമായ ഇന്ത്യയെ ഭീഷണിയെന്ന നിലയില്‍ പാക്കിസ്ഥാന്‍ കാണുന്നത് തെറ്റാണെന്നും ഇൌ മനോഭാവം മാറ്റുന്നതായിരിക്കും അവര്‍ക്കു ഗുണകരമെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ.
ഇന്ത്യാ വിരുദ്ധ മനോഭാവം പാക്കിസ്ഥാനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നതായി തന്നോടൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കരുതുന്നതായി ഒബാമ പറഞ്ഞു.












Click it and Unblock the Notifications