Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

 Mullah Mohammad Omar
കാബൂള്‍: താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. പാകിസ്താനിലെ ക്വറ്റയില്‍ നിന്ന് വടക്കന്‍ വസീരിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനിടെ രണ്ടു ദിവസം മുന്‍പ് ഒമര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാക് താലിബാന്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

താലിബാന്റെ ആത്മീയ നേതാവായ ഒമറിനെ സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം യുഎസിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ ഉമര്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഒമര്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മാധ്യമങ്ങള്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍ പാകിസ്താനിലെ സൈനിക ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

താലിബാന്റെ പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും നേതാവാണ് അമ്പത്തിരണ്ടുകാരനായ ഒമര്‍. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്താന്റെ സ്വയം പ്രഖ്യാപിത തലവനായി പ്രവര്‍ത്തിച്ചിരുന്നു. . മുല്ല ഉമറിന്റെ തലയ്ക്ക് യുഎസ് ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സെപ്തംബര്‍ 11 ആക്രമണത്തിന് മുന്‍പ് ഉസാമ ബിന്‍ ലാദനും താലിബാന്‍ തീവ്രവാദികള്‍ക്കും സംരക്ഷണം നല്‍കിവന്നത് ഒമര്‍ ആയിരുന്നു. അല്‍ ക്വായ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ പാകിസ്താനിലെ അബട്ടാബാദില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഒമറിന്റെ മരണവാര്‍ത്തയും പുറത്തുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+