കൊച്ചി: സ്വര്‍ണവില വീണ്ടും കത്തിക്കയറുന്നു. പവന് 80 രൂപ കൂടി 16,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് ചൊവ്വാഴ്ച കൂടിയത്. ചരിത്രത്തില്‍ ആദ്യമായാണു സ്വര്‍ണവില 16,640ല്‍ എത്തുന്നത്. 16,600 രൂപയായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
പവന്റെ വില ഇതാണെങ്കിലും ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയടക്കം 18000 രൂപ കടക്കും. വിവാഹാവശ്യത്തിനും മറ്റും സ്വര്‍ണം വാങ്ങുന്ന സാധാരണക്കാരെയാണ് സ്വര്‍ണവിലയിലെ വര്‍ദ്ധന ഏറ്റവുമധികം ബുദ്ധിമുട്ടിയ്ക്കുന്നത്.
യൂറോപ്യന്‍ യൂണിയനിലെയും അമേരിക്കയിലെയും സാമ്പത്തിക പ്രശ്‌നങ്ങള്‍, ചൈനയിലെ പണപ്പെരുപ്പം, പശ്ചിമേഷ്യയിലെ ആഭ്യന്തര കലഹം തുടങ്ങിയവയാണ്, സ്വര്‍ണവില ഉയര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വര്‍ദ്ധന ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുകയാണ്.
Gold prices again touched a record high on Tuesday with a sovereign at Rs 16,640 and a gram of gold priced at Rs 2080. There has been a rise of Rs 80 for a sovereign.