കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2012ല്‍ വിന്‍ഡോസ് 8 വിപണിയില്‍

  • By Ajith Babu
Google Oneindia Malayalam News

Microsoft Windows
ന്യൂയോര്‍ക്ക്: വമ്പന്‍ വിജയമായ വിന്‍ഡോസ് 7ന് ശേഷം മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അടുത്ത വര്‍ഷം വിപണിയിലെത്തും.2012ല്‍ വിന്‍ഡോസ് 8 അവതരിപ്പിയ്ക്കുമെന്ന കാര്യം മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്‍മര്‍ ത്‌നനെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വരുംനാളുകളില്‍ വിന്‍ഡോസ് 8ന്റെ സവിശേഷതകളെപ്പറ്റി ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവരുമെന്നും സ്റ്റീവ് അറിയിച്ചു.

ഒട്ടേറെ പ്രത്യേകതകളോടെയായിരിക്കും വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പ്യൂട്ടറുകള്‍, നോട്ട്ബുക്കുകള്‍ വിപണിയിലെത്തുക. ഉപയോക്താക്കളെ കൂടുതല്‍ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ടച്ച്-ലിങ്ക്-സ്പീച്ച് ഇന്റര്‍ഫേസുകള്‍ ഈ ഒഎസിലുണ്ടാവുമെന്നും സ്റ്റീവ് വെളിപ്പെടുത്തി.

വന്‍തിരിച്ചടി നേരിട്ട വിസ്റ്റയ്ക്ക് ശേഷം മൈക്രോസോഫ്റ്റ് അവതരിപ്പിച്ച വിന്‍ഡോസ് 7 ലോകമെമ്പാടും വന്‍ ജനപ്രീതിയാണ് നേടിയത്. ഇതുവരെ 35 കോടിയോളം വിന്‍ഡോസ് 7 ഒഎസുകള്‍ വിറ്റുപോയതായി കമ്പനി അവകാശപ്പെടുന്നു.

അതേ സമയം മൈക്രോസോഫ്റ്റ് ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച വിന്‍ഡോസ് ഫോണ്‍ 7ന് വന്‍തിരിച്ചടിയാണ് വിപണിയില്‍ നേരിട്ടത്. ഇതിനെ മറികടക്കാന്‍ 500ഓളം അപ്‌ഗ്രേഡുകള്‍ കൂട്ടിച്ചേര്‍ത്ത് ഫോണ്‍ ഒഎസ് പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. നോക്കിയയുമായുള്ള സംരംഭം സ്മാര്‍്ട്ട് ഫോണ്‍ വിപണിയില്‍ ഗുണം ചെയ്യുമെന്നും കമ്പനി പ്രതീക്ഷിയ്ക്കുന്നു.

English summary
Microsoft will ship Windows 8 for desktop computers and tablets next year and the updated Windows Phone 7 will have 500 new features.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X