മുരളിയ്ക്ക് മറുപടിയുമായി ചെന്നിത്തല

യുഡിഎഫ് മന്ത്രിസഭയുടെ രണ്ടാംഘട്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ എല്ലാ എം.എല്‍.എമാര്‍ക്കും പാസ് എത്തിച്ചിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കി. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയും സര്‍ക്കാരും ഒരു മനസ്സോടെ മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.ലീഗും കേരളാ കോണ്‍ഗ്രസും മുന്നണിയില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ആരോപണം ശരിയല്ല. 20 അംഗ മന്ത്രിസഭയ്ക്കാണ് ഇപ്പോള്‍ യുഡിഎഫിലുള്ള ധാരണ.
കേരളത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാനാവത്തതിനെക്കുറിച്ച് സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന കെ.മുരളീധരന്‍ എം.എല്‍.എയുടെ പ്രസ്താവന വിവാദമായിരുന്നു.












Click it and Unblock the Notifications