സച്ചിനും സാനിയക്കുമെതിരെ കേസെടുക്കണം

നാലു പേര്‍ക്കുമെതിരേ പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ ആക്ട് 1971 പ്രകാരവും എംബ്ലംസ് ആന്‍ഡ് നെയിംസ് ആക്ട് 1950 പ്രകാരവും കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
2010 മാര്‍ച്ചില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കവേ സച്ചിന്‍ ടെന്‍ഡുല്‍കര്‍ ത്രിവര്‍ണ പതാകയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചുവെന്നാണ് പരാതി. ഇതിന് തെളിവായി വീഡിയോ ക്‌ളിപ്പിംഗും പരാതിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.
ഒരു ചടങ്ങില്‍ ത്രിവര്‍ണം പെയ്ന്റ് ചെയ്ത ഒരു ഗ്വിറ്റാറില്‍ സാനിയ മിര്‍സ ചവിട്ടിയെന്നാണ് അവര്‍ക്കെതിരെയുള്ള പരാതി.
മന്ദിര ബേഡി ത്രിവര്‍ണ ബോര്‍ഡറുള്ള സാരി നിലത്ത് ഇഴയുന്ന രീതിയില്‍ ധരിച്ചെന്നും ത്രിവര്‍ണ പതാകയിലും ത്രിവര്‍ണം പതിച്ച ബലൂണുകളിലും ഐ.സി.സി. വനിതാ അഭിഭാഷക ചവിട്ടി എന്നും ഹര്‍ജിക്കാരന്‍ പറയുന്നു.












Click it and Unblock the Notifications