കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനും സാനിയക്കുമെതിരെ കേസെടുക്കണം

  • By Ajith Babu
Google Oneindia Malayalam News

Sachin and Sania
മധുര: ദേശീയ പതാകയെ 'അവഹേളിച്ചുവെന്നാരോപിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍കര്‍ക്കും ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും എതിരേ മദ്രാസ് ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി.ബി. സ്റ്റാലിന്‍ എന്നായാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സച്ചിനും സാനിയക്കും എതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇവരെക്കൂടാതെ ടി.വി. അവതാരക മന്ദിര ബേഡിയ്ക്കും ഐ.സി.സിയുടെ ഒരു വനിതാ അഭിഭാഷകയ്ക്കും എതിരേ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

നാലു പേര്‍ക്കുമെതിരേ പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ ആക്ട് 1971 പ്രകാരവും എംബ്ലംസ് ആന്‍ഡ് നെയിംസ് ആക്ട് 1950 പ്രകാരവും കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

2010 മാര്‍ച്ചില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കവേ സച്ചിന്‍ ടെന്‍ഡുല്‍കര്‍ ത്രിവര്‍ണ പതാകയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചുവെന്നാണ് പരാതി. ഇതിന് തെളിവായി വീഡിയോ ക്‌ളിപ്പിംഗും പരാതിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.

ഒരു ചടങ്ങില്‍ ത്രിവര്‍ണം പെയ്ന്റ് ചെയ്ത ഒരു ഗ്വിറ്റാറില്‍ സാനിയ മിര്‍സ ചവിട്ടിയെന്നാണ് അവര്‍ക്കെതിരെയുള്ള പരാതി.

മന്ദിര ബേഡി ത്രിവര്‍ണ ബോര്‍ഡറുള്ള സാരി നിലത്ത് ഇഴയുന്ന രീതിയില്‍ ധരിച്ചെന്നും ത്രിവര്‍ണ പതാകയിലും ത്രിവര്‍ണം പതിച്ച ബലൂണുകളിലും ഐ.സി.സി. വനിതാ അഭിഭാഷക ചവിട്ടി എന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

English summary
A petition was today filed in the Madras high court bench, seeking action against sportstars Sachin Tendulkar and Sania Mirza and two others for "insulting" the national flag.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X