കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ പൊതുമേഖലയില്‍ വേണം

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുക പ്രായോഗികമല്ലെന്ന് ദില്ലി മെട്രോ പദ്ധതിയുടെ ചെയര്‍മാന്‍ ഇ.ശ്രീധരന്‍. പദ്ധതി പൊതുമേഖലയില്‍ത്തന്നെ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി കെ.വി.തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി മെട്രോ പദ്ധതി ദില്ലി മെട്രോയുടെ മാതൃകയില്‍ കേന്ദ്രസംസ്ഥാന പങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്ന് ശ്രീധരന്‍ പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പിലാക്കണമെന്ന് ആസൂത്രണ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണം.

കൊച്ചി മെട്രോ നടപ്പാക്കുന്നതിനായി സാമ്പത്തികമായി തടസങ്ങള്‍ ഉണ്ടാവാം. അധികം ലാഭമുള്ള പദ്ധതിയല്ല ഇതെന്ന കാരണം കൊണ്ടും സ്വകാര്യ പങ്കാളിയെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഹൈദരാബാദില്‍ 350 ഏക്കര്‍ ഭൂമി നല്‍കാന്‍ തയ്യാറായതുകൊണ്ടാണ് അവിടെ സ്വകാര്യ കമ്പനികള്‍ താല്പര്യം കാണിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇതിന് സാധ്യതയില്ല. 25 ശതമാനം സംസ്ഥാനത്തിന്റെയും 25 ശതമാനം കേന്ദ്രത്തിന്റെയും സാമ്പത്തിക സഹായവും ബാക്കി 50 ശതമാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലൂടെയും കണ്ടെത്തുകയാണ് വേണ്ടത്ശ്രീധരന്‍ പറഞ്ഞു.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലഭിച്ചില്ലെങ്കില്‍ ജപ്പാന്റെ സഹായം തേടണം. കേരളത്തിലെ ബാങ്കുകള്‍ തന്നെ കണ്‍സോര്‍ഷ്യം നല്‍കാന്‍ തയ്യാറാകുമെന്നാണ് തന്റെ പ്രതീക്ഷ. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി പൊതുമേഖലയില്‍ നടപ്പിലാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഇനി ടെന്‍ഡര്‍ വിളിച്ച് രണ്ട് മാസത്തിനകം തുടങ്ങാനാകും. എന്നാല്‍ സ്വകാര്യപങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ ടെന്‍ഡര്‍ നടപടികളടക്കമുള്ളതിന് ചുരുങ്ങിയത് 18 മാസമെങ്കിലുമെടുക്കുമെന്ന് ശ്രീധരന്‍ മന്ത്രി തോമസിനെ അറിയിച്ചു.

കൊച്ചി മെട്രോ പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം മന്ത്രി കെ.വി.തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊച്ചി മെട്രോ പൊതുമേഖലയില്‍ നടപ്പാക്കാനായില്ലെങ്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
It will not be practical to implement the Kochi Metro Rail Project in the private participation basis, said Delhi Metro Rail Corporation chief E Sreedharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X