Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി യുവദമ്പതികള്‍ ബാംഗ്ലൂരില്‍ തൂങ്ങിമരിച്ചു

Suman And Athira
ബാംഗ്ലൂര്‍: മലയാളി യുവദമ്പതികളെ ബാംഗൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവായൂര്‍ കൊളോട് ലേഖ നിവാസില്‍ പരേതനായ നകുലേശന്റെ മകന്‍ സുമനും (28) ഭാര്യ ആതിരയും (22) എന്നിവരാണ് സര്‍ജാപുരയിലെ വാടകവീട്ടില്‍ ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആതിര നാട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെ മടങ്ങിയെത്തിയപ്പോള്‍ സുമനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു. തുടര്‍ന്ന് വിവരം സുമന്റെ ജേഷ്ഠന്റെ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. അരമണിക്കൂറിനകം ആതിരയും തൂങ്ങിമരിയ്ക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ ബന്ധുക്കളെ അറിയിച്ചു.

സുമന്‍ ഇലക്ട്രോണിക് സിറ്റിയിലെ അക്‌സഞ്ചര്‍ കമ്പനിയില്‍ പ്രൊജക്ട് മാനേജരാണ്. കല്ലേക്കാട് അരവിന്ദാക്ഷന്റെ മകളായ ആതിര സര്‍ജാപുര റോഡിലെ ആര്‍കെ കോളജില്‍ എംബിഐ വിദ്യാര്‍ഥിനിയാണ്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കുട്ടികളില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+