Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണം

Kerala High Court
കൊച്ചി: ലോട്ടറിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. വിഡി സതീശനും ലോട്ടറി വ്യാപാരികളും നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ , പി ആര്‍ രാമചന്ദ്രന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തീര്‍പ്പാക്കിയത്.

സിബിഐ അന്വേഷണത്തിനു തയ്യാറാണെന്ന സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ നിലപാടോടെ സി.ബി.ഐ അന്വേഷണത്തിന് പ്രത്യേക നിര്‍ദേശം നല്‍കേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്ഥാനസര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് എന്നു കാട്ടിയാണ് സതീശന്‍ ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയലക്ഷ്യത്തോടെയാണോ ഹര്‍ജി സമര്‍പ്പിച്ചതെന്ന് വിചാരണവേളയില്‍ ഹൈക്കോടതി സംശയംപ്രകടിപ്പിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നിരുന്നതിനാലാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കാതിരുന്നതെന്ന് കോടതി വ്യക്തമാക്കി. അപ്പോള്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ അത് ദുരുപയോഗപ്പെടുത്തുമായിരുന്നെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+