ഓണസമ്മാനമായി ഒരു രൂപ അരി

എപിഎല്‍. കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കുള്ള അരി വിതരണം തുടരും. ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്നു പ്രഥമ മന്ത്രിസഭായോഗത്തില്‍ത്തന്നെ പറഞ്ഞത് എല്‍.ഡി.എഫിനെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുകൊല്ലം ഭരിച്ചിട്ടും അവര്‍ക്കു ചെയ്യാന്‍ കഴിയാത്ത കാര്യമാണിത്. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയോട് ഒരു രൂപ അരി വിതരണം ചെയ്യുന്നതു സംബന്ധിച്ച് പദ്ധതി തയാറാക്കാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി. തോമസുമായി ജൂണ്‍ നാലിനു ചര്‍ച്ച നടത്തും.
തിരഞ്ഞെടുപ്പു ചട്ടം വന്നപ്പോള്‍ പല റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്താനോ അഡ്വൈസ് മെമ്മോ അയയ്ക്കാനോ കഴിഞ്ഞില്ലെന്നും അതിനാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നുമുള്ള നിവേദനം ലഭിച്ചിരുന്നു. ശബരിമല കണമല ദുരന്തത്തില്‍ മരിച്ച ആന്ധ്രാ സ്വദേശികളായ 11 പേരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം കൊടുക്കാനുള്ള തീരുമാനം നടപ്പാക്കും.
കിളിരൂര്‍ കേസിലെ ശാരിയുടെ കുടുംബത്തിനു രണ്ടുലക്ഷം രൂപ ഇടതുസര്‍ക്കാര്‍ കൊടുത്തതിനു പുറമേ മൂന്നുലക്ഷംകൂടി നല്‍കും. ശാരിയുടെ മകളുടെ വിദ്യാഭ്യാസച്ചെലവ് എത്രയാണെങ്കിലും സര്‍ക്കാര്‍ വഹിക്കും.
എന്‍ഡോസള്‍ഫാന്‍, ലോട്ടറി, ശബരിമല അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തല്‍, മൂലമ്പിള്ളി പാക്കേജ് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുകൂട്ടുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.


Click it and Unblock the Notifications