സ്വര്‍ണവില ഉയര്‍ന്നു പവന് 16,760രൂപ

ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില 16,700 കടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ കൂടിയിരുന്നു. മെയ് ആദ്യം രേഖപ്പെടുത്തിയ 16,600 രൂപയെന്ന റെക്കോഡ് വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വീണ്ടും ഉയരുകയായിരുന്നു.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില കൂടാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 1,500 ഡോളറിന് മുകളില്‍ തുടരുകയാണ്.
നിലവിലെ സാഹചര്യം അനുസരിച്ച് സ്വര്‍ണത്തിന് ഇനിയും വില കൂടിയേക്കുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും പശ്ചിമേഷ്യയിലെ കലാപവും മറ്റുമാണ് വില ഉയര്‍ത്തുന്ന ഘടകങ്ങള്‍. യൂറോപ്പിലേയും ഏഷ്യയിലേയും രാജ്യങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ച കുറയുമെന്ന സൂചനകളും സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിക്കാനിടയാക്കുന്നുണ്ട്.












Click it and Unblock the Notifications