ഇന്റര്‍നെറ്റ്: ഇന്ത്യ ചൈനയെ പിന്തള്ളി

തൊഴില്‍ മേഖലയിലും രാജ്യങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിലും ഇന്റര്‍നെറ്റ് മികച്ച സംഭവനയാണ് നല്‍കുന്നതെന്ന് മകെന്‍സി റിസര്‍ച്ച് കമ്പനി നടത്തിയ പഠനം വ്യക്തമാക്കുന്നു.
മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ മേഖലയുടെ സംഭാവന കണക്കിലെടുക്കുമ്പോള്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതുണ്ടായിരുന്ന ചൈനയെ പിന്തള്ളി ഇന്ത്യ മുന്നേറിയെന്നും മകെന്‍സി റിസര്‍ച്ച് കമ്പനി നടത്തിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 15 ശതമാനത്തോളമാണ് ഇന്റര്‍നെറ്റ് മേഖലയുടെ സംഭാവന. അഞ്ച് ശതമാനവുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് ശതമാനവുമായി ചൈനയും രണ്ട് ശതമാനവുമായി ബ്രസീലും മുന്നും നാലും സ്ഥാനങ്ങളിലുണ്ട്. ഒരു ശതമാനവുമായി റഷ്യയാണ് അഞ്ചാം സ്ഥാനത്ത്.
ഇന്റര്‍നെറ്റ് മേഖലയില്‍ വര്‍ധിച്ചു വരുന്ന തൊഴില്‍ സാധ്യതകളും ബിസിനസ് അവസരങ്ങളുമാണ് ഈ വളര്‍ച്ചക്ക് പിന്നില്‍. ഇന്റര്‍നെറ്റ് രംഗത്ത് വിപണനം എളുപ്പമാകുന്നതും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വില വിവരങ്ങള്‍ താരതമ്യം ചെയ്യാന്‍ കഴിയുന്നതുമാണ് ഈ മേഖലയിലെ ബിസിനസ് സാധ്യതകള്‍ വര്‍ധിപ്പിച്ചത്.
ഇരുനൂറ് കോടി ജനങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ബന്ധപ്പെട്ടിരിയ്ക്കുന്നത്. 2 കോടി ജനങ്ങള്‍ ഓരോ വര്‍ഷവും ഇതിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നു.
ഇന്റര്‍നെറ്റ് അഞ്ച് ലക്ഷം തൊഴിലുകളാണ് ഇല്ലാതാക്കിയത്. അതേ സമയം പുതുതായി 12 ലക്ഷം ജോലികളും ഇതിലൂടെ സൃഷ്ടിയ്ക്കപ്പെട്ടു. ഒരു ജോലി നഷ്ടപ്പെടുമ്പോള്‍ 2.4 ജോലി സൃഷ്ടിയ്ക്കപ്പെടുന്നുണ്ടെന്ന് ചുരുക്കം.












Click it and Unblock the Notifications