കുറ്റപത്രം വായിക്കാന്‍ ഐപാഡ് വേണമെന്ന്

സിബിഐ സമര്‍പ്പിച്ച 85,000 പേജുള്ള കുറ്റപത്രം വായിക്കാനാണിതെന്നും ഷാഹിദ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷാഹിദിന്റെ സഹോദരനും കുസേഗാവ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്റ്റുമായ ആസിഫ് ബല്‍വ ദില്ലി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
സ്വന്തം ചെലവില്‍ ഐപാഡ് വാങ്ങിക്കൊള്ളാമെന്നും ഹര്‍ജിയില്‍ പറയുന്നു. കുറ്റപത്രം വളരെ വലുതാണ്. ഇതു കൊണ്ടു നടക്കാനോ സൂക്ഷിക്കാനോ വായിക്കാനോ എളുപ്പമല്ല. ഈ സാഹചര്യത്തില്‍ കുറ്റപത്രം വായിക്കാന്‍ ഐപാഡ് അനുവദിക്കണമെന്നാണ് ആവശ്യം.
ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തിഹാര്‍ ജയില്‍ സൂപ്രണ്ടിനും നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് എസ്. മുരളീധരന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു തിഹാര്‍ ജയില്‍ വക്താവ് സുനില്‍ ഗുപ്ത അറിയിച്ചു. അതേസമയം ഐപാഡ് പോലുള്ള ടാബ്‌ലറ്റുകള്‍ നിലവില്‍ വരുംമുമ്പെ എഴുതിയതാണ് ജയില്‍ നിയമങ്ങളെന്നാണ് ബല്‍വയുടെ അഭിഭാഷകര്‍ വാദിയ്ക്കുന്നത്.












Click it and Unblock the Notifications