ദില്ലി ഹൈക്കോടതിക്കു സമീപം സ്ഫോടനം

ചെറിയ തീവ്രതയുള്ള സ്‌ഫോടനമാണ് ഉണ്ടായതെങ്കിലും ജനങ്ങളില്‍ ഇത് പരിഭ്രാന്തി പരത്തി. കറാച്ചിയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. അതിനിടെയാണ് ദില്ലിയിലെ അതീവസുരക്ഷാ മേഖലയില്‍ നിന്നും ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പൊട്ടിത്തെറി ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. അഞ്ചു ഫയര്‍ എന്‍ജിനുകള്‍ ഉടനെ സ്ഥലത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications