ജയയുടെ ജയം; നാക്കറുത്ത സരിതയ്ക്ക് സര്‍ക്കാര്‍ ജോലി
ചെന്നൈ: ജയലളിതയുടെ വിജയത്തിനായി സ്വന്തം നാക്കുമുറിച്ച യുവതിക്ക് സര്‍ക്കാര്‍ ജോലി. ഒപ്പം ഒരു ലക്ഷം രൂപ സഹായധനവും വാടകവീടും. രാമനാഥപുരം സ്വദേശിനിയായ സരിതയ്ക്കാണു ജയലളിതയുടെ സമ്മാനം.
തലൈവി ജയിച്ചാല്‍ നാക്കു മുറിച്ചു ക്ഷേത്രത്തില്‍ നല്‍കാമെന്ന തിരഞ്ഞെടുപ്പ് സമയത്ത് സരിത പ്രതിജ്ഞ ചെയ്തിരുന്നു. ആഗ്രഹം സഫലമായതിനെ തുടര്‍ന്ന് മെയ് 13ന് തേനിയിലെ ഗൗരിയമ്മന്‍ ക്ഷേത്രത്തില്‍ ചെന്ന് നാക്കറുത്തു. നാട്ടുകാര്‍ ഉടന്‍ ആശുപ്രതിയിലെത്തിച്ചെങ്കിലും മുറിഞ്ഞുപോയ നാക്ക ്തുന്നിച്ചേര്ക്കാന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് സരിതയ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടു.
സംഭവം അറിഞ്ഞതോടെ സരിതയ്ക്ക് ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കാന്‍ ജയലളിത നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്കു വിളിച്ചു വരുത്തിയാണു ജയലളിത ഇവര്‍ക്കു ജോലിയും സഹായധനവും നല്‍കിയത്.
അമ്മയെ കാണാമെന്നുള്ള സന്തോഷത്തില്‍ സെക്രട്ടേറിയറ്റിലെത്തിയ സരിതയ്ക്ക് പ്രതിമാസം 2000 രൂപ ശംബളത്തില്‍ ജോലി നല്‍കാനുള്ള ഉത്തരവ് തലൈവി തന്നെ നേരിട്ട് കൈമാറി. ചികിത്സ ചെലവിനായി 36,000 രൂപയും സരിതയ്ക്ക് നല്കി.
ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ച സരിതയ്ക്കു രണ്ടു പെണ്‍കുട്ടികളാണ്. ജീവിത്രപ്രാരബ്ധം കൊണ്ട് ദുരിതത്തിലായിരുന്നു ഇവര്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications