പ്രണയനൈരാശ്യം: എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു
മാണ്ഡ്യ(കര്‍ണാടക): കൂട്ടുകാരി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ജീവനൊടുക്കി. കര്‍ണാടകത്തിലെ മാണ്ഡ്യ സ്വദേശിയായ ദീപക് മാരിഗൗഡ(24) എന്ന യുവാവാണു മരിച്ചത്.
കോളജ് മുതല്‍ സുഹൃത്തായിരുന്ന യുവതി വിവാഹത്തിനു സമ്മതിക്കാത്തതിനാല്‍ മരിക്കുകയാണെന്ന് ദീപക് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ദീപക് പ്രണയിച്ച യുവതി ഉയര്‍ന്നജാതിയില്‍പ്പെട്ടവരാണ്. ഇവര്‍ രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.
നേരത്തേ ചെന്നൈയിലായിരുന്നു ദീപക് ജോലിചെയ്തിരുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതി ദീപകില്‍ നിന്നും അകന്നുനില്‍ക്കാനായി ബാംഗ്ലൂരിലേയ്ക്ക് ജോലിമാറിയിരിക്കുകയാണ്. ഇതിന് മുമ്പും ദീപക് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications