മുംബൈ: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഭയക്കുന്നില്ലെന്ന് ശിവസേന തലവന്‍ ബാല്‍ താക്കറെ.
താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതുപോലെ എത്ര ഹെഡ്‌ലിമാരെ ഞാന്‍ കണ്ടിരിക്കുന്നു. ഹെഡ്‌ലിയെ ഭയപ്പെടേണ്ട കാര്യമില്ല. എന്റെ സുരക്ഷയ്ക്ക് വളരെ കുറച്ച് ശിവസേന പ്രവര്‍ത്തകര്‍ മാത്രം മതി- താക്കറെ പ്രസ്താവനയില്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെയും, കേന്ദ്രത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഹെഡ്‌ലിയെ പോലുള്ള ഭീകരന്മാരെ പ്രോത്സാഹിപ്പിക്കുന്നതെന്നും താക്കറെ ആരോപിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ താല്പര്യമാണ് തനിക്ക് വലുതെന്നും, അത് സംരക്ഷിക്കുന്നതിന് താന്‍ പ്രയത്‌നിക്കുമെന്നും താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.
Shiv Sena supremo Bal Thackeray was on Tuesday night dismissive of Mumbai terror attack accused David Headley's testimony in a Chicago court that a plot was involving his handlers in Pakistan's intelligence agency ISI and terror outfit LeT was hatched to kill him. "We are not afraid of Headley. We have seen many such Headleys," Thackeray said in a statement in Mumbai,