പുതുക്കിയ ബജറ്റ് ആദ്യ സമ്മേളനത്തില്‍

തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഭരണ പ്രതിസന്ധിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, എം.കെ.മുനീര്‍ എന്നിവര്‍ അംഗങ്ങളായി ഒരു സ്ഥിരം സബ്കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്ലസ് ടുവിന് 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കും. ഇവരുടെ പെന്‍ഷന്‍ 300 രൂപയില്‍ നിന്ന് 1000 രൂപ വര്‍ധിപ്പിക്കും. ആദിവാസി ഊരുകളില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 600 ബദല്‍ സ്‌കൂളുകളുടെയും പ്രവര്‍ത്തനം തുടരും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക ഉപസമിതി രൂപീകരിക്കും.
ഡെപ്യൂട്ടി സ്പീക്കറെ ജൂണ്‍ രണ്ടിന് തെരഞ്ഞെടുക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങള്‍ അനുസരിച്ച് സ്പീക്കറാണ് ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ തീരുമാനിക്കേണ്ടത്. അതുകൊണ്ടു തന്നെ ജൂണ്‍ രണ്ടിന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് മാത്രമേ നടക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായെന്ന തോന്നലുണ്‌ടോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ശക്തിപ്പെട്ടുവെന്നും ഒരു വാദമുണ്‌ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.












Click it and Unblock the Notifications