വിഎസിനും മകനും ലോകായുക്ത നോട്ടീസ്

ഗതാഗത വകുപ്പിലെ ജീവനക്കാരെ അരുണ്‍കുമാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പരിശീലനത്തിന് അയച്ചു നഷ്ടം വരുത്തി എന്ന പരാതിയിലാണു നോട്ടീസ്.
മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.ജി.പ്രേംശങ്കറിനും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അഡീഷണല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയുമാണ് പരിശീലനത്തിന് അയച്ചത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇവര്‍ക്ക് സൗജന്യ പരിശീലനം ലഭ്യമാകുമെന്നിരിക്കെയായിരുന്നു ഈ നടപടിയെന്നും പരാതിയിലുണ്ട്. അരുണ്‍കുമാറിന്റെ സ്ഥാനം ഉറപ്പിക്കാനായിരുന്നു ഈ നടപടിയെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications