കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കാലുവാരി: എംവി രാഘവന്‍

  • By Lakshmi
Google Oneindia Malayalam News

MV Raghavan
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും സിഎംപിയോട് നീതികാണിച്ചില്ലെന്ന് സിഎംപി നേതാവ് എംവി രാഘവന്‍.

തിരഞ്ഞെടുപ്പില്‍ സിഎംപിയെ ബോധപൂര്‍വ്വം ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അഴോക്കോട് മണ്ഡലം പാര്‍ട്ടിയ്ക്ക് നല്‍കാതിരുന്നത് നീതികേടായിപ്പോയി. ഈ മണ്ഡലം നിഷേധിച്ചതില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും ശക്തമായ പ്രതിഷേധമുണ്ട്- രാഘവന്‍ പറഞ്ഞു.

യുഡിഎഫ് നയം മാറ്റിയില്ലെങ്കില്‍ മുന്നണിയില്‍ തുടരണമോ എന്നകാര്യം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹായിച്ചില്ലെന്ന് ചൊവ്വാഴ്ച കണ്ണൂരില്‍ ചേര്‍ന്ന സിഎംപി നേതൃയോഗവും വിലയിരുത്തിയിരുന്നു.

അഴീക്കോട് മണ്ഡലം കിട്ടാനായി സിഎംപി കടുംപിടുത്തം നടത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ മുസ്ലീം ലീഗിന്റെ കെഎം ഷാജിയാണ് ഇവിടെ മത്സരിച്ചത്. ഷാജി തിരഞ്ഞെടുപ്പില്‍ വിജയം നേടുകയും ചെയ്തിരുന്നു. നാട്ടിക, നെന്മാറ, കുന്ദംകുളം എന്നീ മണ്ഡലങ്ങളിലായിരുന്നു സിഎംപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. നെന്മാറ എംവി രാഘവനായിരുന്നു സ്ഥാനാര്‍ത്ഥി. മൂന്നുമണ്ഡലങ്ങളിവും ദയനീയ തോല്‍വിയാണ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉയര്‍ന്നചോദ്യങ്ങളായിരുന്നു സിഎംപി, ജെഎസ്എസ് എന്നീ പാര്‍ട്ടികള്‍ എവിടെപ്പോയെന്നത്. ഒരു ചലനവുമുണ്ടാക്കാന്‍ കഴിയാതെപോയ ഈ രണ്ടുപാര്‍ട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന വിലയിരുത്തലുമുണ്ടായിരുന്നു.

പൊതുവേ കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്നിരുന്ന ജെഎസ്എസ് ഈ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ കാലുവാരിയെന്ന പറഞ്ഞ ഗൗരിയമ്മ ഇത്തവണ കോണ്‍ഗ്രസ് സഹായിച്ചുവെന്നാണ് പറഞ്ഞത്. അതേസമയം കോണ്‍ഗ്രസിനെതിരെ കലാപവുമായി ഇത്തവണ എംവിആര്‍ രംഗത്തെത്തിയിരിക്കുകയാണ്.

English summary
CMP leader MV Raghavan said that Congress sidelined his party and candidate in assembly election. He also said that he will rethink about the alliance with UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X