തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ നയിച്ച വിഎസ് അച്യുതാനന്ദന്‍ വീണ്ടും പ്രതിപക്ഷ നേതാവാകും. വിഎസിനെ പ്രതിപക്ഷനേതാവാക്കാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണനെ പ്രതിപക്ഷ ഉപനേതാവായും എം.എ.ബേബിയെ ചീഫ് വിപ്പായും എ.കെ.ബാലനെ നിയമസഭാകക്ഷി സെക്രട്ടറിയായും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിപിഎം പോളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും വി.എസിന്റെ പേര് പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. സിപിഎം നിയമസഭാ കക്ഷി യോഗം ഇതിന് അംഗീകാരം നല്‍കുകയായിരുന്നു.
പാര്‍ട്ടി അംഗങ്ങളായ 45 എംഎല്‍എമാരും പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന രണ്ട് എംഎല്‍എമാരും ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു.
Former Chief Minister VS Achuthanandan has been officially declared as the leader of the opposition today. The decision regarding this was taken in the CPM parliamentary party meeting held here on Wednesday