നടുറോട്ടില്‍ അപമാനിച്ചയാളെ യുവതി ചെരുപ്പൂരിഅടിച്ചു
ആലപ്പുഴ: പട്ടാപ്പകല്‍ നടുറോഡില്‍ അപമാനിച്ച യുവാവിനെ യുവതി ചെരുപ്പൂരി അടിച്ചു. നിലത്തുവീണ ഇയാളെ യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദില്ലി സ്വദേശിനിയായ യുവതിയാണ് അപമാനിച്ചയാളെ അടിച്ചുവീഴ്ത്തിയത്.
പിടിയിലായ ആള്‍ മാനസികവൈകല്യമുള്ളയാളാണെന്ന് തിരിച്ചറിഞ്ഞ് പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചു. ആലപ്പുഴ നഗരത്തില്‍ ജില്ലാക്കോടതിയ്ക്കു സമീപത്തായി കോമളം റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്.
ഭര്‍ത്താവിനൊപ്പം ആലപ്പുഴയില്‍ എത്തിയ ഇവര്‍ താമസസ്ഥലത്തേക്കു പോകുമ്പോള്‍ റോഡരുകില്‍ നിന്നയാള്‍ കയറിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം കൂട്ടുകയും യുവാവിനെ ചെരിപ്പൂരി അടിക്കുകയുമായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications